കോവിഡ് കേസുകൾ ഉയർന്നു; കാൺപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കാൺപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വരാനിരിക്കുന്ന ആഘോഷങ്ങൾ, പരീക്ഷകൾ എന്നിവ കണക്കിലെടുത്താണ് ജില്ലയിൽ നിയന്ത്രണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണം.
144ാം വകുപ്പ് പ്രകാരം അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരാൻ പാടില്ല. പൊലീസ് കമ്മീഷണറുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരാനോ ജാഥനടത്താനോ പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,272 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 13,900 പേർ രോഗമുക്തരായി. വെള്ളിയാഴ്ച 15,756 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം 1,01,116 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.