പൗരത്വ പ്രക്ഷോഭം; നാലു പേരെ അറസ്റ്റ് ചെയ്ത് യു. പി പൊലീസ്
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നാല് പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയതു. 2020ൽ നടന്ന പ്രക്ഷോഭ പരിപാടിയിൽ പോസ്റ്റർ പതിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. അതേസമയം, അറസ്റ്റിന് പിന്നാലെ നാല് പേർക്കും ജ്യാമം ലഭിച്ചു.
രണ്ട് വിഭാഗങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം, മതത്തിനെയും മതപരമായ കാര്യങ്ങളെയും വ്രണപ്പെടുത്തൽ, രണ്ടു ഗ്രൂപ്പുകൾക്കിടയിൽ ശത്രുത ഉണ്ടാക്കാനും അത് പടർത്താനുമുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് നാല് പേർക്കെതിരെയും യു. പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞവർഷം ജനുവരി 26ന് നടന്ന പരിപാടിയിലാണ് മീററ്റിലെ ലാൽകുർത്തി പരിസരത്ത് സി.എ.എ-എൻ.ആർ.സി വിരുദ്ധ പോസ്റ്ററുകൾ പതിച്ചത്. അതേസമയം, പോസ്റ്ററുകളിൽ വർഗീയ പരാമർശങ്ങൾ ഉൾക്കൊണ്ടിരുന്നതായി പൊലീസ് പറയുന്നു.
യു.പി സർക്കാറിന്‍റെയും പൊലീസിൻറയും സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാർക്ക് നേരെയുള്ള പെരുമാറ്റം ജനദ്രോഹപരമാണ്. പൊതുമുതലിന് ഉണ്ടായ നാശനഷ്ടങ്ങൾ പ്രക്ഷോഭക്കാരിൽ നിന്ന് ഈടാക്കുകയാണ് സർക്കാർ. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ യു.പി സർക്കാർ പാസാക്കിയ രണ്ട് ബില്ലുകളിൽ ഒന്ന് പ്രക്ഷോഭ സമരപരിപാടിയിൽ പൊതു-സ്വകാര്യ വസ്തുകൾക്ക് സംഭവിച്ച നാശനഷ്ടം പ്രക്ഷോഭകാരിൽ നിന്ന് ഈടാക്കുമെന്നതായിരുന്നു. സമരക്കാരുടെ സെക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യത്തിന് തടയിടുന്നതിനായിരുന്നു ഇത്. സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാർക്കെതിരെ യു.പി സർക്കാറിന്‍റെ പ്രതികാര നടപടികൾ ഇപ്പോഴും തുടരുന്നു എന്നതിന്‍റെ തെളിവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.