'ലവ് ജിഹാദി'നെതിരെ പുതിയ നിയമപ്രകാരം ഉത്തർപ്രദേശിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
text_fieldsലഖ്‌നൗ: 'ലവ് ജിഹാദി'നെതിരെ പുതിയ നിയമപ്രകാരം യു.പിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മതം മാറാൻ മുസ്‌ലിം യുവാവ് മകളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്.ഉവൈസ് അഹമ്മദ് എന്ന യുവാവിനെതിരെയാണ് കേസ്.
'ലവ് ജിഹാദി'നെതിരെ പുതിയ നിയമം നടപ്പാക്കുന്ന ഓര്‍ഡിനന്‍സിന് ശനിയാഴ്ചയായിരുന്നു ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേൽ അംഗീകാരം നല്‍കിയത്. ബറേലി ജില്ലയില്‍ ദിയോറാനിയ പൊലിസാണ് നിര്‍ബന്ധ പ്രകാരമുള്ള മതം മാറ്റല്‍ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇസ് ലാം മതം സ്വീകരിക്കാൻ യുവാവ് നിർബന്ധിച്ചതായി ഹിന്ദു യുവതിയുടെ പിതാവ് ആരോപിച്ചു. പ്രതികൾ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
യുവാവ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. മതം മാറാന്‍ യുവാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നു. പുതിയ ഓര്‍ഡിനന്‍സിലെ സെക്ഷന്‍ മൂന്നും അഞ്ചും വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബറേലി റൂറല്‍ പൊലിസ് സൂപ്രണ്ട് സൻസാർ സിംഗ് വ്യക്തമാക്കി.
വരും ദിവസങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പ് സജീവമാകുന്നതായാണ് റിപോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.