ഫ്രാൻസിലെ അധ്യാപകെൻറ വധം ന്യായീകരിച്ചെന്ന്; ഉർദു കവിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു
text_fieldsലഖ്നൗ: ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ പ്രദർശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഭിപ്രായ പ്രകടനം നടത്തിയ ഉർദു കവിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. കൊലപാതകത്തെ ന്യായീകരിച്ചുവെന്ന് കാണിച്ച് പ്രമുഖ കവി മുനവ്വർ റാണക്കെതിരെയാണ് കേസെടുത്തത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.െഎ ആണ് കേസ് ചാർജ് ചെയ്തത്. കവിയുടെ വാക്കുകൾ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിപ്പിക്കുമെന്നും അത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കാണിച്ചാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കവി ഹിന്ദി ചാനലിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് ആധാരം. 'അത്തരത്തിലുള്ള അശ്ലീലമായ കാർട്ടൂണുകൾ എെൻറ മാതാപിതാക്കളെ സംബന്ധിച്ചാണെങ്കിൽ ഞാൻ അവരെ വധിക്കും. ഇന്ത്യയിൽ ഏതെങ്കിലും ദൈവത്തെയോ ദേവിയെയോ, അതെല്ലെങ്കിൽ സീതയോ ഭഗവാൻ രാമനെയോ സംബന്ധിച്ച് മോശം കാർട്ടൂണുകൾ ഒരുക്കുകയും അവ ആഭാസത്തിലേക്ക് വഴിവെക്കുകയുമാണെങ്കിൽ അത് തയാറാക്കിയവരെ വധിക്കാനും എനിക്ക് തോന്നും' എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, തെൻറ അഭിപ്രായങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുെവന്ന് കവി പറഞ്ഞു. കാർട്ടൂൺ തയാറാക്കിയത് ആരാണെങ്കിലും അത് തെറ്റാണ്. മറ്റൊരാള വധിക്കുന്നത് അതിലേറെ തെറ്റാണെന്നുമാണ് താൻ പറഞ്ഞത്. പക്ഷെ, ആളുകൾ അതിൽനിന്ന് എന്ത് മനസ്സിലാക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല. മതത്തിെൻറ പേരിൽ മതഭ്രാന്ത് പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന പശ്ചാത്തലത്തിലായിരുന്നു തെൻറ പ്രസ്താവനയെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമകാലിക ഉർദു കവികളിലെ പ്രധാനിയാണ് മുനവ്വർ റാണ. 2015ൽ തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹം തിരിച്ചേൽപ്പിച്ചിരുന്നു. കൂടാതെ ഇനി സർക്കാർ അവാർഡുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിെൻറ വികസനത്തിലെ പിന്നാക്കാവസ്ഥ കാരണമാണ് അവാർഡ് തിരികെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.