യു.പിയിൽ 20 കിലോഗ്രാം രസഗുള പൊലീസ് പിടിച്ചെടുത്തു; കാരണമിതാണ്...
text_fieldsലഖ്നൊ: ഉത്തർപ്രദേശിലെ ഹാപുറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 20 കിലോഗ്രാം രസഗുളയും പൊലീസ് പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ തയാറാക്കിയതായിരുന്നു രസഗുള. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷമുള്ള ആഘോഷങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുക്കുകയാണ്. ഉത്തർപ്രദേശിൽ 31,111 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
#Hapurpolice ~ थाना हापुड देहात पुलिस ने #कोविड_19 महामारी अधिनियम व धारा 144 सीआरपीसी का उल्लंघन कर चुनाव जीतने के उपरान्त भीड़ इकट्ठा कर रसगुल्ले बांट रहे 02 आरोपियों को किया गिरफ्तार, जिनके कब्जे से लगभग 20 कि0ग्रा0 रसगुल्ले बरामद।@CMOfficeUP @Uppolice @dgpup @PTI_News pic.twitter.com/hDEZbw4lvS
— HAPUR POLICE (@hapurpolice) May 5, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.