യു.പിയിൽ ഒറ്റ ദിവസം ഏഴു ഏറ്റുമുട്ടൽ; മൂന്നു കുറ്റവാളികളെ വധിച്ചെന്ന് പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഒറ്റദിവസം നടന്ന ഏഴ് ഏറ്റുമുട്ടലിൽ മൂന്നു കുറ്റവാളികളെ വധിച്ചതായി പൊലീസ്. ആറു പൊലീസുകാർക്കും പരിക്കേറ്റു. ഞായറാഴ്ച സഹാറൻപുർ, ഗാസിയബാദ്, ഗൗതംബുദ്ധ നഗർ, മുസഫർനഗർ ജില്ലകളിൽ നടന്ന പൊലീസ് നടപടിയിൽ ഏഴു പേരെ അറസ്റ്റ് ചെയ്തതായും ഡി.െഎ.ജി പ്രവീൺകുമാർ പറഞ്ഞു. ഗൗതംബുദ്ധ നഗറിൽ ശ്രാവൺ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടിയാൽ ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ശ്രാവൺ ചൗധരിയിൽനിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തു.
സഹാറൻപുരിൽ ഗുണ്ടാത്തലവൻ സലീമാണ് കൊല്ലപ്പെട്ടതെന്ന് ഡി.െഎ.ജി കൂട്ടിച്ചേർത്തു. മനോഹർപുർ ഗ്രാമത്തിലെ കർഷകനിൽ നിന്ന് ലക്ഷം രൂപയും ബൈക്കും തട്ടിയെടുത്തശേഷം ബൈക്കിൽ രക്ഷപ്പെട്ട സലീമിനെയും സംഘത്തെയും പൊലീസ് വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും പൊലീസിനുനേരെ വെടിയുതിർത്തപ്പോൾ തരിച്ചടിക്കുകയായിരുന്നുവെന്ന് ഡി.െഎ.ജി കൂട്ടിച്ചേർത്തു. സലീമിനെ പിടികൂടുന്നവർക്ക് സർക്കാർ 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നോയിഡയിൽ ഏറ്റുമുട്ടലിൽ വെടിയേറ്റ അസ്രഫ്, സലീം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽനിന്ന് തോക്ക് കണ്ടെടുത്തു. രണ്ടു പേർ രക്ഷപ്പെട്ടു. ഗാസിയാബാദിൽ വെടിവെപ്പിൽ മോഷണക്കേസ് പ്രതിയായ രാഹുലിനും കോൺസ്റ്റബിളിനും പരിക്കേറ്റു. കഴിഞ്ഞ വർഷം മാർച്ച് 20 മുതൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 45 കുറ്റവാളികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തോക്കുകൾക്ക് തോക്കുകൾ കൊണ്ടാണ് മറുപടി നൽകുകയെന്ന് ഫെബ്രുവരിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
അതേസമയം, ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടൽ വർധിച്ചതായി പ്രതിപക്ഷം കുറ്റെപ്പടുത്തുന്നു. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് 1400ലേറെ വ്യാജ ഏറ്റുമുട്ടലുകളുണ്ടായതായും ക്രിമിനലുകളും അല്ലാത്തവരുമായവരെ നേർക്കുനേർ വെടിവെച്ചു കൊന്ന നിരവധി സംഭവങ്ങളാണ് നടന്നതെന്നും ന്യൂഡൽഹിയിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച പൊതുവിചാരണയിൽ പുറത്തുവിട്ട റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലുകളിൽ ഭൂരിഭാഗവും ദലിത്, ഒ.ബി.സി, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.