പൗരി ബസ് അപകടം: മരിച്ച 32 പേർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളിൽ കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തിൽ മരിച്ച 32 പേരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ബസിലുണ്ടായിരുന്ന 50 പേരിൽ 32 പേർ മരിച്ചതായും 18 പേർക്ക് പരിക്കേറ്റതായും സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
50 പേരടങ്ങുന്ന വിവാഹപാർട്ടി സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഹരിദ്വാറിലെ ലാൽദാംഗ് പട്ടണത്തിൽ നിന്ന് ബിരോൻഖാലിലെ കാണ്ഡ ഗ്രാമത്തിലേക്ക് പോകും വഴി രാത്രി ചൊവ്വാഴ്ച ഏഴ് മണിയോടെ സിമ്രി വളവിന് സമീപം 500 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 20 പേരെ പുറത്തെടുത്ത് ബിറോൻഖൽ, റിഖ്നിഖൽ, കോട്ദ്വാർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചൊവ്വാഴ്ച സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും എത്തിപ്പെടാനുള്ള മാർഗമില്ലാത്തതും ഇരുട്ടും കാരണം ശ്രമം തടസ്സപ്പെട്ടു. ഗ്രാമവാസികൾ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചാണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെളിച്ചവും ജീവൻ രക്ഷാ ഉപകരണങ്ങളും ക്രമീകരിക്കുകയും ആംബുലൻസുകൾ ഏർപ്പെടുത്തുകയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.