ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ എ.എ.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എസ്.എസ്. കലേർ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കെതിരെ മത്സരിക്കാൻ എ.എ.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എസ്.എസ്. കലേർ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് രാജി.
തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പാർട്ടി സ്ഥാനം രാജിവെച്ചതെന്ന് കലേർ പറഞ്ഞു. 'തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാർ പാർട്ടി സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങൾ തന്നെ പിന്തുണക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്'-കലേർ പറഞ്ഞു.
ഉദ്ദംസിങ് നഗർ ജില്ലയിലെ ഖതിമ മണ്ഡലത്തിൽനിന്നാണ് പുഷ്കർ സിങ് ധാമി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവിടെതന്നെയാകും കലേറും ധാമിയും ഇത്തവണ മാറ്റുരക്കുകയെന്നാണ് വിവരം.
അതേസമയം, എ.എ.പിയുടെ നീക്കത്തെ അപ്രധാനമെന്ന് പറഞ്ഞ് തള്ളികളയുകയായിരുന്നു ബി.ജെ.പി. 'ഞങ്ങളുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെ ജനങ്ങൾക്കായി തളരാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തിനുവേണ്ടി ബി.ജെ.പിയും മുഖ്യമന്ത്രിയും എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം' -ബി.ജെ.പി സംസ്ഥാന വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.