ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്തി; മരണം 46 ആയി
text_fieldsഡറാഡൂൺ: മഴയിലും തുടർന്നുള്ള മിന്നൽ പ്രളയത്തിലും ഉത്തരാഖണ്ഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 46 ആയി ഉയർന്നു. മരിച്ച 26 പേർ നൈനിറ്റാൾ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച 23 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ഊർജിതപ്പെടുത്തി. കരസേനയുടെ മൂന്ന് ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
മേഘവിസ്ഫോടനവും ഉരുൾപൊട്ടലുമാണ് ഉത്തരാഖണ്ഡിൽ വലിയ ആൾനാശത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാൾ ഒറ്റപ്പെട്ടു. ചാർധാം തീർഥാടനത്തിന് എത്തിയവർ പലയിടത്തായി കുടുങ്ങി കിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.