ഉത്തരാഖണ്ഡ് ഹിമപാതം:10 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 26 ആയി
text_fieldsഉത്തര കാശി: ഉത്തരാഖണ്ഡിലെ ഉത്തര കാശി ജില്ലയിൽ ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണായ ഹിമപാതത്തിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണം 26 ആയി. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ് നീയറിങ്ങിലെ (എൻ.ഐ.എം) ട്രെയ്നികളും പരിശീലകരുമടക്കം 61 പേരാണ് ചൊവ്വാഴ്ച രാവിലെ ഹിമപാതത്തിൽ അകപ്പെട്ടത്.
ദ്രുപാഡി കാ ഡൻഡാ രണ്ട് പർവത മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ 17000 അടി ഉയരത്തിൽ നിന്ന് മഞ്ഞുമല ഇടുഞ്ഞു വീണ് സംഘം അപടത്തിൽപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നു മൃതദേഹങ്ങളും വെള്ളിയാഴ്ച ഏഴ് മൃതദേഹങ്ങളും കണ്ടെത്തി.
24 ട്രെയ്നികളുടെയും രണ്ടു പരിശീലകരുടെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടു ട്രെയിനികളെക്കൂടി കണ്ടെത്താനുണ്ടെന്ന് എൻ.ഐ.എം അറിയിച്ചു. എല്ലാ മൃതദേഹങ്ങളും ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.
എൻ.ഐ.എം പരിശീലകൻ നയാബ് സുബേദാർ അനിൽകുമാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 33 പേരാണ് പർവതാരോഹക സംഘത്തിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുരയാണ്. ഇന്ത്യൻ വ്യോമസേനയുടെ ചീറ്റ ഹെലി കോപ്റ്ററുളും രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.