'20 മക്കളുണ്ടായിരുന്നെങ്കിൽ അത്രയും റേഷൻ കിട്ടുമായിരുന്നല്ലോ' -ഉത്തരാഖണ്ഡ് ബി.ജെ.പി മുഖ്യമന്ത്രിയുടെ അടുത്ത 'െഎറ്റം'
text_fieldsരാംനഗർ(ഉത്തരാഖണ്ഡ്): ദരിദ്ര കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടായിരുന്നെങ്കിൽ കൂടുതൽ റേഷൻ കിട്ടുമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത്. പ്രസ്താവനകളിലൂടെ നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന തിരാഥ് സിങിന്‍റെ പുതിയ പ്രസ്താവനക്കെതിരെ രൂക്ഷമായ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിലൂയരുന്നത്. ക്രമാതീതമായ ജനസംഖ്യാ വർധനവുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് സാമാന്യ ധാരണ പോലുമില്ലേ എന്നാണ് ചോദ്യമുയരുന്നത്.
'ഒരാൾക്ക് അഞ്ച് കിലോ ധാന്യമാണ് റേഷനായി നൽകുന്നത്. ഒരു വീട്ടിൽ പത്തു പേരുണ്ടെങ്കിൽ 50 കിലോ കിട്ടും. 20 പേരുണ്ടെങ്കിൽ ഒരു ക്വിന്‍റൽ കിട്ടും. എന്നാൽ, കൂടുതൽ കിട്ടുന്നവരോട് ചിലർക്ക് അസൂയയാണ്. എന്തിനാണത്. നിങ്ങൾക്ക് രണ്ട് പേരെ ജനിപ്പിക്കാനേ സമയം കിട്ടിയുള്ളൂ... എന്തുകൊണ്ട് 20 പേരെ ജനിപ്പിച്ചില്ല' - ഒരു പൊതു യോഗത്തിൽ തിരാഥ് സിങ് പറഞ്ഞു.
ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടമുണ്ടായപ്പോൾ വിതരണം ചെയ്ത റേഷൻ സംബന്ധിച്ചായിരുന്നു തിരാഥിന്‍റെ പരാമർശം. ലോക്ഡൗണിന് മുമ്പ് തന്നെ തൊഴിലോ വരുമാനമോ ഇല്ലാതെ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന കുടുംബങ്ങളോടാണ് നിങ്ങൾക്ക് എന്തുകൊണ്ട് 20 കുട്ടികളുണ്ടായില്ലെന്ന ചോദ്യം മുഖ്യമന്ത്രി ഉയർത്തിയത്.
മാർച്ച് 10 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ തീർഥ് സിങ് ഇതിനകം പല തവണ അബദ്ധങ്ങളും വിവാദങ്ങളും നിറഞ്ഞ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 200 വർഷം അമേരിക്ക നമ്മളെ അടിമകളാക്കി ഭരിച്ചുവെന്നും തീർഥ് പറഞ്ഞിരുന്നു. നമ്മളെ ലോകത്തെയും 200 വർഷം അടിമകളാക്കി ഭരിച്ച അമേരിക്ക പോലും കോവിഡ് കാരണം കഷ്ടപ്പെടുേമ്പാൾ നമുക്ക് അതിജീവിക്കാനായത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
റിപ്പ്ഡ് ജീൻസ് നമ്മുടെ സംസ്കാരത്തിനെതിരാണെന്ന തീർഥിന്‍റെ പ്രസ്താവനയും സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.