Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2024 11:38 AM GMT Updated On
date_range 27 July 2024 11:38 AM GMTഉത്തകാശിയിൽ മേഘവിസ്‍ഫോടനം, മിന്നൽ പ്രളയം; ഗംഗാനദി കരകവിഞ്ഞ് വൻനാശനഷ്ടം
text_fieldsbookmark_border
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഗംഗാനദിയിൽ ജലനിരപ്പ് ഉയർന്നത് ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറാൻ കാരണമായി. കൃഷിയിടങ്ങളിൽ വെള്ളംകയറി വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ട്. ആളുകളെ വേഗത്തിൽ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂൺ, പിത്തോർഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധിയാണ്. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിരവധിയിടങ്ങളിൽ റോഡുകൾ ഒഴുകിപ്പോവുകയും പാലങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story