Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരഖണ്ഡ്​...

ഉത്തരഖണ്ഡ്​ മുഖ്യമന്ത്രി തിരാത്​ സിങ്​ റാവത്ത്​ രാജിവെച്ചു

text_fields
bookmark_border
Tirath Singh Rawat
cancel

ന്യൂഡൽഹി: ഉത്തരഖണ്ഡ്​ മുഖ്യമന്ത്രി തിരാത്​​ സിങ്​ റാവത്ത്​ രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയശേഷം എത്തിയ അദ്ദേഹം വെള്ളിയാഴ്ച രാത്രി വൈകി രാജ്​ഭവനിലെത്തി ഗവർണർക്ക്​ രാജിക്കത്ത്​ കൈമാറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്​ നഡ്ഡയുമായി കൂടിക്കാഴ്​ച നടത്തിയ അദ്ദേഹം പാർട്ടി ദേശീയ അധ്യക്ഷനും രാജിക്കത്ത്​ കൈമാറിയിരുന്നു. പിന്നീടാണ്​ രാത്രി വൈകി സംസ്​ഥാനത്ത്​ തിരികെയെത്തിയ തിരാത്​​ സിങ്​ ഗവർണർ ബേബി റാണി മൗര്യയുമായി കൂടിക്കാഴ്ച നടത്തി രാജിക്കത്ത്​ നൽകിയത്​.

ചുമതലയേറ്റ്​ നാലുമാസം തികയുന്നതിന്​ മുമ്പാണ്​ തിരാത്​ സിങ്​ രാജിവെക്കുന്നത്​. സംസ്​ഥാനത്ത്​ 'ഭരണഘടന പ്രതിസന്ധി' ഒഴിവാക്കാൻ രാജിവെക്കുന്നു എന്നാണ്​ രാജിക്കത്തിലുള്ളത്​. അതേസമയം, പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്​ച ഉച്ചക്ക്​ മൂന്നിന്​ ഡെറാഡൂണിൽ യോഗം ചേരും. എം.എൽ.എമാർ എല്ലാവരും ശനിയാഴ്ച 11 മണിക്ക്​ തന്നെ ഡെറാഡൂണിലെത്തണമെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​. ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ മദൻ കൗശിക്​ യോഗത്തിന്​ നേതൃത്വം നൽകും. യോഗത്തിന്‍റെ നിരീക്ഷകനായി പ​ങ്കെടുക്കാൻ കേന്ദ്രമന്ത്രി നരേന്ദ്ര സിങ്​ തോമറിനോട്​ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്​.

ത്രിവേന്ദ്ര സിങ്​ റാവത്തിനെ മാറ്റിയാണ്​ ഈവർഷം മാർച്ച്​ പത്തിന്​ ബി.ജെ.പി തിരാത്​ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്​. ലോക്​സഭാംഗമായ തിരാത്​ സിങ്​ ആറ്​ മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തിൽ നിന്ന്​ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്​. അതനുസരിച്ച്​ സെപ്​റ്റംബർ പത്തിന്​ മുമ്പ്​ ഉപതെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ തിരാതിന്​ നിയമസഭയിലെത്താനാവില്ല. ഉപതെരഞ്ഞെടുപ്പ്​ നടത്തുകയാണോ അത​ല്ലെങ്കിൽ തിരാതിനെ മാറ്റി നിലവിൽ എം.എൽ.എയായ ഒരംഗത്തെ മുഖ്യമ​ന്ത്രിയായക്കുകയാണോ വേണ്ടത്​ എന്നത്​​ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

നിലവിൽ രണ്ട്​ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമസഭയുടെ കാലാവധി അടുത്ത വർഷം മാർച്ച്​ 23ന്​ അവസാനിക്കുന്നതിനാൽ തെരഞ്ഞെടുപ്പ്​​ കമീഷൻ ഉപ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാൻ ഇടയില്ലാത്തതാണ്​ ഈ പ്രതിസന്ധിക്ക്​ കാരണമായത്​. അഞ്ച്​ സംസ്​ഥാനങ്ങളിൽ മാർച്ച്​-ഏപ്രിൽ മാസങ്ങളിൽ തെരഞ്ഞെടുപ്പ്​ നടത്തിയത്​ കോവിഡിന്‍റെ രണ്ടാം വരവിന്​ കാരണമായെന്ന ആരോപണം ശക്​തമായിരിക്കെ, ഉപതെരഞ്ഞെടുപ്പ്​ നടത്താൻ സാധ്യതയില്ലെന്നാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandjp naddaTirath Singh Rawat
News Summary - Uttarakhand CM Tirath Rawat gives resignation letter to BJP Chief JP Nadda
Next Story