Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിലെ തമ്മിലടി;...

ബി.ജെ.പിയിലെ തമ്മിലടി; ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി രാജിവെച്ചു

text_fields
bookmark_border
Trivendra Singh
cancel

ഡെറാഡൂൺ: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്ത്​ രാജിവെച്ചു​. ഇന്ന്​ ഗവർണറെ കണ്ട്​ രാജി നൽകുമെന്ന്​ നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര- സംസ്​ഥാന നേതൃത്വത്തിലേറെയും റാവത്തിന്‍റെ പ്രവർത്തനത്തോട്​​ താൽപര്യം കാണിക്കാത്തതാണ്​ രാജിയിലെത്തിച്ചതെന്നാണ്​ സൂചന. നാളെ രാവിലെ 10 മണിക്ക്​ എല്ലാ ബി.ജെ.പി എം.എൽ.എമാരും പാർട്ടി ആസ്ഥാനത്ത്​ ഒത്തുചേരും. റാവത്ത്​ തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക്​ കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്​.

തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ വസതിയിലെത്തി കാണാൻ റാവത്തിന്​ നിർദേശം ലഭിച്ചിരുന്നു. അതുപ്രകാരം ചർച്ച നടന്നതായാണ്​ സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) എന്നിവരുമായി നദ്ദ രണ്ടു റൗണ്ട്​ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു റാവത്തുമായി സംഭാഷണം.

നിലവിലെ സർക്കാറിന്‍റെ പ്രവർത്തനത്തിൽ അതൃപ്​തി രേഖപ്പെടുത്തി ഒരു പറ്റം നേതാക്കൾ കേന്ദ്ര​ നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എൽ.എമാരും റാവത്തിന്‍റെ രീതികളിൽ തൃപ്​തരല്ലെന്നാണ്​ റിപ്പോർട്ട്​. ആർ.എസ്​.എസും റാവത്തിനൊപ്പമില്ല.

ത്രിവേന്ദ്ര സിങ്​ റാവത്തിന്‍റെ പകരക്കാരനായി ധൻ സിങ്​ റാവത്ത് ആണ്​ പ്രധാനമായി പരിഗണിക്കപ്പെടുന്നത്​. കേന്ദ്രമന്ത്രി രമേഷ്​ പൊഖ്​റിയാൽ നിഷാങ്ക്​, അജയ്​ ഭട്ട്​, അനിൽ ബലൂനി എന്നിവരും പട്ടികയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivendra Singh RawatBJP
Next Story