ഉത്തരാഖണ്ഡിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകളുടെ കടകൾ തകർത്ത് ഹിന്ദുത്വവാദികൾ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്‍രിയിൽ വർഗീയ സംഘർഷം. ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകളുടെ കടകൾ തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ തകർക്കുകയായിരുന്നു. ഹിന്ദു പെൺകുട്ടി മുസ്‍ലിം യുവാവിനൊപ്പം പോയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സംഭവത്തെ ലവ് ജിഹാദാക്കി ചിത്രീകരിച്ച ഹിന്ദുത്വ ശക്തികൾ മുസ്‍ലിംകളുടെ കടകൾ തകർത്തു. സൽമാൻ എന്ന യുവാവിനൊപ്പം പെൺകുട്ടി പോയതിന് പിന്നാലെയാണ് നഗരത്തിൽ സംഘർഷം ഉടലെടുത്തത്. നഗരത്തിലെ മുസ്‍ലിംകളുടെ കടകൾ തകർക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
അതേസമയം, സൽമാനേയും സുഹൃത്തിനേയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കും. ആളുകൾ സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചു.
ഉത്തരാഖണ്ഡിൽ മുസ്‍ലിംകൾക്കെതിരായ അക്രമങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിദ്വേഷ പ്രസംഗങ്ങളിലും ആൾക്കൂട്ടാക്രമണങ്ങളിലും വലിയ വർധനയാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. 2023ൽ മാത്രം മുസ്‍ലിംകൾക്കെതിരായ 23 വിദ്വേഷ പ്രസംഗങ്ങളാണ് ഉത്തരാഖണ്ഡിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.