കോവിഡ് ഭീഷണി: കൻവാർ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: തുടർച്ചയായ രണ്ടാം വർഷവും കൻവാർ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. കോവിഡ് മുന്നാംതരംഗ സാധ്യത മുൻനിർത്തിയാണ് നടപടി. യാത്ര മാറ്റിവെക്കണമെന്ന് വിദഗ്ധരും നിർദേശിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡ് സർക്കാറിന്‍റെ ഉത്തരവ്.
ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിൽ വിശ്വാസികൾ ഗംഗ ജലം ശേഖരിക്കാൻ നടത്തുന്ന കൻവാർ യാത്ര. യു.പി സർക്കാറാണ് യാത്രക്ക് ആദ്യം അനുമതി നൽകിയത്. ഇതിനുള്ള ഒരുക്കങ്ങൾ നടത്താൻ ഉത്തരാഖണ്ഡ് സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യാത്ര മാറ്റിവെക്കണമെന്ന് ഐ.എം.എ ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കൻവാർ യാത്ര ഒഴിവാക്കിയിരുന്നു. ഈ വർഷം യാത്ര അനുവദിക്കണമെന്ന് വ്യാപാരികൾ ഉൾപ്പടെ ഉത്തരാഖണ്ഡ് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.