ഉത്തരാഖണ്ഡിൽ ഗോ തീർഥാടനത്തിനായി ഒരു ഗ്രാമം
text_fieldsഡെഹ്റാഡൂൺ: ചാർ ധാം യാത്രക്ക് പ്രശസ്തമായ ഉത്തരാഖണ്ഡിൽ ഗോ തീർഥാർടനത്തിനായി ഒരു ഗ്രാമം ഒരുങ്ങുന്നു. ആർ.എസ്.എസ് നിർദേശപ്രകാരം ഹരിദ്വാറിലെ കതാർപുരിലാണ് ഗോ തീർഥ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇതിനുവേണ്ട് നിർദേശങ്ങൾ നൽകിക്കഴിഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഈയാഴ്ച മുഖ്യമന്ത്രിയും ചില മന്ത്രിമാരും ആർ.എസ്.എസ് ജനറൽ ജോയിന്‍റ് സെക്രട്ടറിമാരായ കൃഷ്ണ ഗോപാലും ദത്താത്രേയ ഹോസബലേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഗോ സംരക്ഷണത്തെക്കുറിച്ചും ഗോ മെമ്മോറിയലിനെക്കുറിച്ചും ചർച്ച ചെയ്തതായി മന്ത്രി എൽ.പി ജയ്സ്വാൾ പറഞ്ഞു. പശുക്കൾക്ക് സ്വതന്ത്രമായി വിഹരിക്കാനും മേയാനും ഗോക്കളുടെ സുരക്ഷിതത്വത്തിനും വേണ്ടി ഒരിടം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗോവധത്തിനെതിരെ പ്രതിഷേധിച്ച നിരവധി ഹിന്ദുക്കൾക്ക് ജീവൻ വെടിയേണ്ടി വന്ന ഇടമാണ് കതാർപൂരെന്ന് ജയ്സ്വാൾ വ്യക്തമാക്കി. 1918ൽ ഗോവധത്തെ എതിർത്ത നാലുപേരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുകയും 130 പേരെ കാലാപാനിയിലെ ജയിലിലേക്ക് അയക്കുകയും ചെയ്തു. ഗോ തീർഥിന് പുറമെ പശുക്കൾക്ക് വേണ്ടി മെമ്മോറിയൽ സ്ഥാപിക്കുമെന്നും പശുമേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ നിർമാണ പ്രവൃത്തികൾ എന്ന് ആരംഭിക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.