പശു രാഷ്ട്രമാതാവ്; ഉത്തരഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി
text_fieldsഡറാഡൂൺ: പശുവിെന ‘രാഷ്ട്രമാതാ’വായി പ്രഖ്യാപിക്കുന്ന പ്രമേയം ഉത്തരഖണ്ഡ് നിയമസഭ പാസാക്കി. ഇത് അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറും. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. ഉത്തരഖണ്ഡ് ഗോസംരക്ഷണം ആവശ്യപ്പെടുന്ന സംസ്ഥാനമാണെന്നും രാജ്യമാകെ ഗോവധ നിരോധനം നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ പറഞ്ഞു.
ഇത് പശു സംരക്ഷണത്തിനായി സ്വീകരിക്കുന്ന നടപടിയാണ്. ഒാക്സിജൻ ശ്വസിച്ച് ഒാക്സിജൻ പുറത്തുവിടുന്ന ഒരേയൊരു മൃഗമാണ് പശുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ കോൺഗ്രസും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, എന്താണ് പുതിയ പദവിയുടെ ലക്ഷ്യമെന്നു മാത്രം പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് നിയമസഭയിൽ ചോദ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.