Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതഞ്ജലി...

പതഞ്ജലി ഉൽപന്നങ്ങൾക്കുള്ള നിരോധനം നീക്കി ഉത്തരഖണ്ഡ്

text_fields
bookmark_border
baba ramdev 987668
cancel

ന്യൂഡൽഹി: പതഞ്ജലി ഉൽപന്നങ്ങൾക്കുള്ള നിരോധനം ഉത്തരഖണ്ഡ് സർക്കാർ നീക്കി. സംസ്ഥാന ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയുടേതാണ്​ നടപടി.

രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഭേദപ്പെടുത്തുമെന്ന്​ അവകാശപ്പെട്ട് വിപണിയിലെത്തിച്ച ബി.പിഗ്രിത്, മധുഗ്രിത്, തൈറോഗ്രിത്, ലിപിഡോം ഐഗ്രിത്, ഗോൾഡ് ടാബ്‍ലറ്റ് എന്നിവയുടെ ഉൽപാദനം​ നവംബർ ഒന്നിന്​ സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ സഹസ്ഥാപനമായ ദിവ്യ ഫാർമസിയാണ് ഇവ നിർമിച്ചിരുന്നത്.

നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉൽപാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ് വക്താവ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandPatanjaliAyurveda and Unani Licensing Authority
News Summary - Uttarakhand lifts ban on 5 drugs of Ramdev firm, Patanjali
Next Story