ബാബ രാംദേവിന്റെ ഉൽപന്നങ്ങൾക്കുള്ള നിരോധനം നീക്കി ഉത്തരാഖണ്ഡ്; പിഴവ് പറ്റിയെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ അഞ്ച് ഉൽപന്നങ്ങൾക്കുള്ള നിരോധനം നീക്കി ഉത്തരാഖണ്ഡ്. സംസ്ഥാനത്തിന്റെ ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയുടേതാണ് നടപടി. രാംദേവിന്റെ ദിവ്യ ഫാർമസിയുടെ അഞ്ച് ഉൽപനങ്ങളാണ് നിരോധിച്ചത്. രക്ത സമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തിച്ച മരുന്നുകളാണ് നിരോധിച്ചിരുന്നത്.
നവംബർ ഒമ്പതിനാണ് മരുന്നുകളുടെ ബി.പിഗ്രിത്, മധുഗ്രിത്, തൈറോഗ്രിത്, ലിപിഡോം ഐഗ്രിത് ഗോൾഡ് ടാബ്‍ലറ്റ് എന്നിവയുടെ ഉൽപാദനം നിരോധിച്ചത്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ സഹസ്ഥാപനമായ ദിവ്യഫാർമസിയാണ് ഇതെല്ലാം നിർമ്മിച്ചിരുന്നത്.
നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉൽപാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവും പ്രതികരിച്ചു. കഴിഞ്ഞ 30 വർഷമായുള്ള നിരീക്ഷണത്തിലൂടെയാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.