നടുറോഡിൽ മദ്യപിച്ചതിന് യൂട്യൂബർ ബോബിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഉത്തരാഖണ്ഡ് പൊലീസ്
text_fieldsഡെറാഡൂൺ - നടുറോഡിൽ മദ്യപിച്ച് പൊലീസുകാരെ ഭീഷണിപ്പടുത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്യാൻ ഗുരുഗ്രാമിലേക്ക് പുറപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ്. ഗുരുഗ്രാമിൽ താമസിക്കുന്ന യൂട്യൂബർ ബോബി കതാരിയയാണ് റോഡിൽ മേശയും കസേരയും ഇട്ട് മദ്യപിച്ചത്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലായിരുന്നു സംഭവം. ഗതാഗതം തടസ്സപ്പെടുത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ബോബിയുടെ വീഡിയോ കണ്ടാണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റിനൊരുങ്ങുന്നത്. ബോബിയെ അറസ്റ്റ് ചെയ്യാനായി ഉത്തരാഖണ്ഡ് പൊലീസ് സംഘം ഗുരുഗ്രാമിലേക്ക് പുറപ്പെട്ടുവെന്ന് ഡെറാഡൂൺ എസ്.എച്ച്.ഒ രാജേന്ദ്ര റാവത്ത് പറഞ്ഞു. ഇതിന് മുമ്പും ബോബി വാർത്തകളിൽ നിറഞ്ഞിരുന്നു.
സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് പുകവലിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നായിരുന്നു വാർത്ത. എന്നാൽ അതൊരു ഡമ്മി വിമാനമായിരുന്നു എന്നും ദുബൈയിലെ തന്‍റെ ഷൂട്ടിംഗിന്റെ ഭാഗമാണെന്നും പറഞ്ഞ് ബോബി രംഗത്തു വന്നിരുന്നു. വിമാനത്തിനുള്ളിൽ പുകവലിച്ചതിനെ തുടർന്ന് ബോബിയെ പതിനഞ്ച് ദിവസത്തേക്ക് യാത്രാ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയതായി എയർലൈന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.