Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുരങ്ങൻമാർ ആപ്പിൾ...

കുരങ്ങൻമാർ ആപ്പിൾ തിന്നാതെ നോക്കി​ക്കോ, ഇല്ലെങ്കിൽ 'പണികിട്ടും'; പൊലീസുകാർക്കുള്ള മെമ്മോ വൈറൽ

text_fields
bookmark_border
apple tree
cancel

ഡെറാഡൂൺ: ഔദ്യോഗിക വസതിയിലെ ആപ്പിൾ മരത്തെ കുരങ്ങൻമാരിൽ നിന്ന്​ സംരക്ഷിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന ഉത്തരാഖണ്ഡ്​ പൊലീസിലെ ഉന്നത ഉദ്യോഗസ്​ഥ സഹപ്രവർത്തകർക്കായി പുറപ്പെട​ുവിച്ച മെമ്മോ ​വൈറലായതിന്​ പിന്നാലെ അന്വേഷണത്തിന്​ ഉത്തരവ്​.

'ഡി.ഐ.ജിയുടെ ഔദ്യോഗിക വസതിയിൽ ഒരു ആപ്പിൾ മരം ഉണ്ട്. അതിനാൽ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ വൃക്ഷത്തെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കണം. അല്ലെങ്കിൽ, കാവൽക്കാർക്ക്​ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും' -ഇതായിരുന്നു മെമ്മോയുടെ ഉള്ളടക്കം.

'അത്തരമൊരു മെമ്മോയെക്കുറിച്ച് ഡി.ഐ.ജിയുടെ ഓഫീസിന് അറിവില്ല. ആരാണ് മെമ്മോ നൽകിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക. വിഷയത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കുക' -ഗർവാൾ റേഞ്ച്​ ഡി.ഐ.ജിയും 2005 ബാച്ച്​ ഐ.പി.എസ്​ ഓഫീസറുമായ നീരു ഗാർഗ്​ ഉത്തരവിട്ടു. പൗരി ജില്ലയിലെ ​മുതിർന്ന ഉദ്യോഗസ്​ഥനായിരിക്കും വിഷയത്തിൽ അന്വേഷണം നടത്തുക.

ഡി.ഐ.ജി ഓഫീസിന്​ വേണ്ടി പൗരിയിലെ സർക്കിൾ ഓഫീസറാണ്​ ജൂൺ 14ന്​ മെമ്മോ ഇറക്കിയത്​. ഡി.ഐ.ജി ഗാർഗിന്​ പൗരിയിൽ ഓഫീസ്​ ഉണ്ടെങ്കിലും ഡെറാഡൂണിലെ ക്യാമ്പ്​ ഓഫീസിൽ വെച്ചാണ്​ കാര്യങ്ങൾ നിയന്ത്രിക്കാറ്​. മെമ്മോയിൽ പറയും പോലെ ഒരു മരവും സംരക്ഷിക്കാൻ താൻ മെമ്മോ നൽകിയിട്ടില്ലെന്ന്​ ഡി.ഐ.ജി പറഞ്ഞു.

മെമ്മോ ശനിയാഴ്​ച വൈറലായ​തോടെയാണ്​ ഡി.ഐ.ജി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. 'പൗരിയിൽ കുരങ്ങൻമാരുടെ ഭീഷണിയുണ്ടായിരുന്നു. വസതിക്കടുത്ത്​ ഒരു ആപ്പിൾ മരം പൂവിടുന്നതിന്​ ചുറ്റും നിരവധി വാനരൻമാരെ ഞാൻ കണ്ടു. അതിനാൽ, ഒരു മെമ്മോ നൽകാൻ ഞാൻ ആലോചിച്ചു'-പൗരി സി.ഐയായ പ്രദീപ്​ ടാംത വിഷയത്തിൽ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeymemoUttarakhand Policeapple tree
News Summary - Uttarakhand Police memo for subordinates goes viral says Protect apple tree from monkeys or face action
Next Story