'കോവിഡ് കാലത്ത് ആർക്കും വിശന്നുറങ്ങേണ്ടി വന്നിട്ടില്ല; ഉത്തരാഖണ്ഡിലേത് ഡബിൾ എഞ്ചിൻ സർക്കാർ'
text_fieldsഡെറാഡൂൺ: കോവിഡ് മഹാമാരിക്കാലത്ത് ഒരാൾക്കുപോലും വിശന്ന് ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിൾ എഞ്ചിൻ സർക്കാർ വികസന പദ്ധതികൾ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി പാവപ്പെട്ടവരെ പരിപാലിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ഇത്രയും വലിയ പ്രതിസന്ധിയിലും താഴ്ന്ന പ്രദേശങ്ങളിലോ മലമുകളിലോ താമസിക്കുന്നവർക്കുപോലും വെറുംവയറ്റിൽ ഉറണ്ടേണ്ടി വന്നിട്ടില്ല. 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന'യിലൂടെ എല്ലാ ദരിദ്രർക്കും സൗജന്യ റേഷൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൽ പുതിയ മെഡിക്കൽ കോളജുകളും ഡിഗ്രി കോളജുകളും തുറക്കുമെന്നും സൗജന്യ റേഷനും മറ്റ് നിരവധി പദ്ധതികളും കോവിഡ് കാലത്ത് പാവപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായി മലയോര സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. മാർച്ച് 10 നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. 2017ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70ൽ 56 സീറ്റും ബിജെപി നേടിയിരുന്നു. കോൺഗ്രസിന് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.