ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്: കരട് ബിൽ സമർപ്പിച്ചു
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി ഏക സിവിൽ കോഡിനുള്ള കരട് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സമർപ്പിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജനപ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് കരട് തയാറാക്കിയത്.
2022ൽ നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ് ഇതെന്ന് കരട് റിപ്പോർട്ട് സ്വീകരിച്ചശേഷം മുഖ്യമന്ത്രി പ്രതികരിച്ചു.
കരട് ബിൽ ചർച്ചചെയ്യാൻ ശനിയാഴ്ച മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. കരട് ബിൽ നിയമമാവുകയാണെങ്കിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.