മൃഗരതിയുടെ പേരിൽ സംഘർഷവും ഹർത്താലും
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡിൽ പശുവുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരി ജില്ലയിലെ സത്പുലി ടൗണിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകർ നഗരത്തിലെ കടകളടപ്പിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്.
പരാതിയിൽ ഫോറൻസിക് പരിശോധന അടക്കമുള്ള തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും പൗരി പൊലീസ് സൂപ്രണ്ട് ജഗത്റാം ജോഷി അറിയിച്ചു. നഗരത്തിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.