ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനം; പ്രളയത്തിൽ ആറു മരണം
text_fieldsപിത്തോറഗഢ്: ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ആറു പേര്‍ മരിച്ചു. ഒരു സൈനികനെ കാണാതായി. പിത്തോറഗഢ് ജില്ലയിലെ ദാർചുല ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് രണ്ടിടത്തായി മേഘസ്ഫോടനമുണ്ടായത്. മലവെള്ളപ്പാച്ചിലിൽ രണ്ട് റോഡുകള്‍ ഒലിച്ചുപോയി. പലയിടത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാനത്തെ രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയിൽപ്പെട്ട ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ദുരന്തത്തെ തുടർന്ന് സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവൽ, ധനകാര്യമന്ത്രി പ്രകാശ് പാന്ത് എന്നിവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.