ഇന്ത്യയുടെ വികല ഭൂപടവുമായി ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്കർ സിങ് ധാമി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള വികല ഭൂപടം ട്വീറ്റ് ചെയ്ത ബി.ജെ.പി നേതാവും നിയുക്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്കർ സിങ് ധാമി വിവാദത്തിൽ. 'അഖണ്ഡ ഭാരതം' എന്ന പേരിൽ ആറു വർഷം മുൻപ് ചെയ്ത ഇന്ത്യൻ ഭൂപടത്തിന്‍റെ ട്വീറ്റാണ് വിവാദമായത്. നിലവിലുള്ള ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയ നിലയിലാണ് ഭൂപടം.
ഇന്ത്യയുടെ ഭൂപടം വികലാമയി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിനെതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് പുഷ്കർ സിങ് ധാമിയുടെ പഴയ ട്വീറ്റും വിവാദമായത്. മാപ്പിൽ ലഡാക്ക് ഉൾപ്പെടെ ചില പ്രദേശങ്ങൾ ഭാഗികമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പുഷ്കർ സിങ്ങിന് പുതിയ വിവാദം കീറാമുട്ടിയാകും.
ബി.ജെ.പിയിലെ പടലപ്പിണക്കം കാരണം നാലു മാസത്തിനിടെ രണ്ടു മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡിൽ രാജിവെച്ചത്. മൂന്നാമത്തെ മുഖ്യമന്ത്രിയായി പുഷ്കർ ഇന്ന് ൈ്വകീട്ട് അഞ്ച് മണിക്കാണ് ചുമതലയേൽക്കുക.
ഭൂപടത്തിലെ പിഴവുകാരണം ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടനയും പഴികേട്ടിരുന്നു. ഇന്ത്യയുടെ തെറ്റായ ഭൂപടം തെറ്റായി ഉപയോഗിച്ചതിന് ജനുവരിയിൽ ബി.ബി.സിയും മാപ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.