Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിം വിദ്വേഷം:...

മുസ്‍ലിം വിദ്വേഷം: ഉത്തരാഖണ്ഡിൽ നാളെ നടത്തുന്ന 'മഹാപഞ്ചായത്ത്' തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
മുസ്‍ലിം വിദ്വേഷം: ഉത്തരാഖണ്ഡിൽ നാളെ നടത്തുന്ന മഹാപഞ്ചായത്ത് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: മുസ്‍ലിംകളോട് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയ ഉത്തരകാശിയിലെ പുരോലയിൽ നാളെ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന ‘മഹാപഞ്ചായത്ത്’ തടയണമെന്ന ഹരജി സൂപ്രീം കോടതി തള്ളി. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) സമർപ്പിച്ച അടിയന്തര ഹരജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കാൻ വിസമ്മതിച്ചത്.

ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും അതിനാൽ ഹരജിക്കാർ ഹൈക്കോടതിയെ സമീപിക്കണ​മെന്നും ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചു. “എന്തുകൊണ്ടാണ് ഹൈക്കോടതിയെ അവിശ്വസിക്കുന്നത്? അവർക്ക് അവരുടേതായ അധികാരപരിധിയുണ്ട്. എന്തിനാണ് ഈ കുറുക്കുവഴി തേടുന്നത്? ഞങ്ങൾ കേസിന്റെ മെറിറ്റിനെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ അല്ല പറയുന്നത്. നിങ്ങൾ എന്തുകൊണ്ടാണ് ഭരണ സംവിധാന​ത്തെ അവിശ്വസിക്കുന്നത്?’ - ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ചോദിച്ചു.

എന്നാൽ, ഒരു പ്രത്യേക സമുദായത്തോട് നാളെ നടക്കുന്ന ഹിന്ദുത്വ മഹാപഞ്ചായത്തിന് മുമ്പ് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും കോടതി ഉടൻ ഇടപെടേണ്ട അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും എ.പി.സി.ആർ അഭിഭാഷകൻ ഷാരൂഖ് ആലം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ ഉത്തരാഖണ്ഡിനെതിരെ തുടർച്ചയായി കോടതി മാൻഡമസ് പുറപ്പെടുവിച്ച കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മഹാപഞ്ചായത്ത് ഉടൻ നിരോധിക്കണം -പ്രഫ. അപൂർവാനന്ദ് ഝാ, അശോക് വാജ്‌പേയി

മഹാപഞ്ചായത്ത് ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ് ഝായും കവി അശോക് വാജ്‌പേയിയും ചേർന്ന് സുപ്രീം കോടതിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നു. സംസ്ഥാനത്ത് വർധിച്ചുവരുന്ന വർഗീയ സംഘർഷത്തിൽ അടിയന്തരമായി ഇടപെടാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസിനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും (പിയുസിഎൽ) കത്തയച്ചു. ജൂൺ 15-ന് നടക്കുന്ന മഹാപഞ്ചായത്തിനും ജൂൺ 20-ന് തെഹ്‌രിയിൽ നടത്താനിരുന്ന റാലിക്കും ചക്രസ്തംഭന സമരത്തിനും അനുമതി നൽകരു​തെന്നും പി.യു.സി.എൽ ആവശ്യപ്പെട്ടു.

നാളെ ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം

ഈ മാസം 15നകം കടകൾ ഒഴിഞ്ഞുപോകണമെന്ന് ഉത്തരകാശിയിലെ മുസ്‍ലിം വ്യാപാരികൾക്ക് ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായാണ് 15ാം തീയതിയായ നാളെ മഹാപഞ്ചായത്ത് നടത്തുന്നത്. ഉ​ത്ത​ര​കാ​ശി​യി​ലെ പു​രോ​ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മേ​യ് 26ന് ​ഉ​ബൈ​ദ് ഖാ​ൻ(24) എ​ന്ന കി​ട​ക്ക വി​ൽ​പ​ന​ക്കാ​ര​നും, ജി​തേ​ന്ദ്ര സൈ​നി (23) എ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മെ​ക്കാ​നി​ക്കും അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ ജി​തേ​ന്ദ്ര സൈ​നി​യു​ടെ പേ​ര് മ​റ​ച്ചു​വെ​ച്ച് ഉ​ബൈ​ദ് ഖാ​നെ മാ​ത്രം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ‘ല​വ് ജി​ഹാ​ദ്’ കേ​സാ​യി അ​വ​ത​രി​പ്പി​ച്ചതാണ് മുസ്‍ലിം വിരുദ്ധ വിദ്വേഷപ്രചരണമായി പരിണമിച്ചത്.

തു​ട​ർ​ന്ന് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രി​ൽ ചി​ല​രും ചേ​ർ​ന്ന് വി​ദ്വേ​ഷ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പു​രോ​ല വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​വ​ർ മു​സ്‍ലിം​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജൂ​ൺ 15ലെ ​ഹി​ന്ദു മ​ഹാ​പ​ഞ്ചാ​യ​ത്തി​ന് മു​മ്പ് ക​ട​ക​ൾ കാ​ലി​യാ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നീ​ടെ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് സ​മ​യം പ​റ​യു​മെ​ന്നും ‘ദേ​വ്ഭൂ​മി ര​ക്ഷാ അ​ഭി​യാ​ൻ’ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ പു​രോ​ല പ​ട്ട​ണ​ത്തി​ലെ മു​സ്‍ലിം​ക​ളു​​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ന്ത്യ​ശാ​സ​ന പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്തു.

18ന് ഡെറാഡൂണിൽ മഹാപഞ്ചായത്ത്

അതിനിടെ, വിദ്വേഷപ്രചരണത്തിനെതിരെ മുസ്‍ലിം നേതാക്കൾ ഈ മാസം 18ന് ഡെറാഡൂണിൽ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്‍ലിം നേതാക്കളുടെ യോഗമാണ് മഹാപഞ്ചായത്തിന് തീരുമാനമെടുത്തത്. ഉത്തരഖണ്ഡിലൊന്നാകെ സംജാതമായ സ്ഥിതിവിശേഷം ഡെറാഡൂൺ ഖാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തുവെന്നും പ്രതിഷേധ പരിപാടി എന്ന നിലയിൽ ജൂൺ 18ന് മഹാപഞ്ചായത്ത് വിളിക്കാൻ തീരുമാനിച്ചുവെന്നും മുസ്‍ലിം കൂട്ടായ്മയായ ‘മുസ്ലിം സേവാ സംഘടൻ’ മീഡിയ ഇൻ ചാർജ് വസീം അഹ്മദ് അറിയിച്ചു.

പു​രോ​ല​യി​ൽ​നി​ന്ന് തെ​ഹ്‍രി ഗ​ഡ്‍വാ​ൾ, ബാ​ർ​കോ​ട്ട്, ചി​ന്യാ​ലി​സോ​ർ, നോ​ഗോ​വ്, ഡാം​ട്ട, ബ​ർ​ണി​ഗാ​ഡ്, ശ​ന​ട്വ​ർ, ഭ​ട്വാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​ദ്വേ​ഷ പ്ര​ചാ​ര​ണം പ​ട​ർ​ന്നി​ട്ടു​ണ്ട്. നിരപരാധികളായ മുസ്‍ലിംകളെ പുറത്താക്കുകയാണെന്നും ഒരു വ്യക്തി കുറ്റകൃത്യം ചെയ്തതിന് സമുദായത്തെ ഒന്നാകെ ലക്ഷ്യമിടുകയാണെന്നും മുഹമ്മദ് അഹ്മദ് ഖാസിമി പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കരുതെന്ന് ആഹ്വാനം ചെയ്യാനാണ് മഹാപഞ്ചായത്ത് എന്ന് അദ്ദേഹം തുടർന്നു.

അതേ സമയം മുസ്‍ലിംകളുടെ മഹാപഞ്ചായത്ത് ഉത്തരഖണ്ഡിൽ അനുവദിക്കില്ലെന്ന് ദേവ്ഭൂമി രക്ഷാ അഭിയാൻ സ്ഥാപകൻ എന്നവകാശപ്പെടുന്ന സ്വാമി ദർശൻ ഭാരതി വ്യക്തമാക്കി. മുസ്‍ലിംകളെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് പുരോലയിൽ 15ന് നടക്കുമെന്നും സ്വാമി കൂട്ടിച്ചേർത്തു.

മുസ്‍ലിംകൾക്ക് മഹാപഞ്ചായത്ത് വിളിച്ച് ഏത് വിഷയവും ചർച്ച ചെയ്യാമെന്നും ‘ലവ് ജിഹാദ്’ കേസുകൾ ന്യായീകരിക്കരുതെന്നുമാണ് ബി.ജെ.പി ഉത്തരഖണ്ഡ് മീഡിയ ഇൻചാർജ് മൻവീർ സിങ്ങ് ചൗഹാന്റെ പ്രതികരണം. എന്നാൽ ഏത് ഭാഗത്ത് നിന്നുള്ള തീവ്രവാദത്തെയും തങ്ങൾ പിന്തുണക്കില്ലെന്നും ഇത് സംസ്ഥാനത്തിന്റെ സൗഹാർദത്തിനും വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ്ഘടനക്കും അപരിഹാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കോൺഗ്രസിന്റെ ഉത്തരഖണ്ഡ് മുഖ്യ വക്താവ് ഗരിമ മെഹ്റ ദസോനി പ്രതികരിച്ചു.

വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു

അതിനിടെ, മു​സ്‍ലിം​ക​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഹി​ന്ദു​ത്വ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം തേ​ടി ഉ​ത്ത​രാ​ഖ​ണ്ഡ് വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശ​ദാ​ബ് ശം​സ് മു​ഖ്യ​മ​ന്ത്രി പു​ഷ്‍ക​ർ സി​ങ് ധാ​മി​യെ ക​ണ്ടു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മു​സ്‍ലിം​ക​ളു​ടെ സു​​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്ന് ശ​ദാ​ബ് ശം​സ് വ്യ​ക്ത​മാ​ക്കി. ല​ക്സ​റി​ൽ​നി​ന്നു​ള്ള ബി.​എ​സ്.​പി എം.​എ​ൽ.​എ ഹാ​ജി മു​ഹ​മ്മ​ദ് ശ​ഹ്സാ​ദും വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു നി​ര​പ​രാ​ധി​യും വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യോ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യി​ല്ലെ​ന്ന് താ​ൻ ഉ​റ​പ്പു​വ​രു​​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യും ശ​ദാ​ബ് ശം​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandmahapanchayatUttarkashisupreme court
News Summary - Uttarkashi communal tensions: SC refuses to entertain urgent petition seeking ban on ‘mahapanchayat’
Next Story