Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂടേൺ സർക്കാർ:...

യൂടേൺ സർക്കാർ: പെൻഷനിലും ചുവടുമാറ്റി -കോൺഗ്രസ്

text_fields
bookmark_border
pension
cancel

ന്യൂ​ഡ​ൽ​ഹി: കേ​​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ​രോ​ഷ​മേ​റ്റു​വാ​ങ്ങി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലും ചു​വ​ടു​മാ​റ്റി​യ മോ​ദി സ​ർ​ക്കാ​റി​നെ യൂ​ടേ​ണു​ക​ളു​ടെ സ​ർ​ക്കാ​റെ​ന്ന് പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ്. യു.​പി.​എ​സ് (യൂ​നി​ഫൈ​ഡ് പെ​ൻ​ഷ​ൻ സ്കീം) ​എ​ന്ന പേ​രി​ലെ ‘യു’​വും യൂ​ടേ​ണി​നെ കു​റി​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

ജൂ​ൺ നാ​ലി​നു​ശേ​ഷം ജ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധി​കാ​ര​ത്തി​ന്റെ അ​ഹ​ങ്കാ​ര​ത്തെ അ​തി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ കു​റി​ച്ചു. ബ​ജ​റ്റി​ലെ ഇ​ൻ​ഡ​ക്സേ​ഷ​ൻ പി​ൻ​വ​ലി​ച്ച​തും വ​ഖ​ഫ് ബി​ൽ ജെ.​പി.​സി​ക്ക് അ​യ​ച്ച​തും ബ്രോ​ഡ്കാ​സ്റ്റ് ബി​ൽ തി​രി​ച്ചു​വി​ളി​ച്ച​തും കേ​​ന്ദ്ര സ​ർ​വി​സി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി​യി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റ​വും യൂ​ടേ​ണു​ക​ളു​ടെ സ​മീ​പ​കാ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ഖാ​ർ​ഗെ എ​ണ്ണി.

സ്വേ​ച്ഛാ​ധി​കാ​ര സ​ർ​ക്കാ​റി​​നെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കു​മെ​ന്നും 140 കോ​ടി ഇ​ന്ത്യ​ക്കാ​രെ അ​വ​രി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​മെ​ന്നും ത​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, എ​ല്ലാ പ്ര​ഭാ​ത​ത്തി​ലും കോ​ൺ​ഗ്ര​സ് നു​ണ​ക​ളു​മാ​യി വ​രി​ക​യാ​ണെ​ന്ന് ബി.​ജെ.​പി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു.

ജ​മ്മു -ക​ശ്മീ​ർ, ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​കൂ​ടി മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി (എ​ൻ.​പി.​എ​സ്) ജീ​വ​ന​ക്കാ​രു​ടെ രോ​ഷ​ത്തി​നി​ട​യാ​ക്കി​യെ​ന്ന് ക​ണ്ട് പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗം ശ​നി​യാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PensionIndia News
News Summary - Uturn government: Step changed in pension too -Congress
Next Story