പൗരത്വ ബിൽ: ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി; മൊബൈൽ ഇൻറർനെറ്റ് റദ്ദാക്കി
text_fieldsന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി. പൊലീസ് കമ്മീഷണർ ദീപക് കുമാറിനെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. മുന്ന പ്രസാദ് ഗുപ്തയാണ് പുതിയ കമ്മീഷണർ. അസം തലസ്ഥാനത്ത് പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം.
അതേസമയം, അസമിൽ മൊബൈൽ ഇൻറർനെറ്റ് സേവനം റദ്ദാക്കിയ തീരുമാനം ദീർഘിപ്പിച്ചു. അടുത്ത 48 മണിക്കൂർ കൂടി അസമിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകില്ല. ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കു-കിഴക്കൻ ഇന്ത്യയിൽ ട്രെയിൻ-വ്യോമഗതാഗതം തടസപ്പെട്ടു.
വിവിധ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഓഫീസുകൾ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ 12 കമ്പനി ആർ.പി.എഫ് സൈന്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.