ഭീകരവിരുദ്ധ നിയമം; കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉവൈസി
text_fieldsന്യൂഡൽഹി: യു.എ.പി.എ നിയമ ഭേദഗതി ബിൽ ചർച്ചക്കിടെ കോൺഗ്രസിനെ കുറ്റപ്പെടുത്തി എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി. കോൺ ഗ്രസാണ് യു.എ.പി.എ നിയമം കൊണ്ടുവന്നത്. ഇക്കാര്യത്തിൽ കോൺഗ്രസാണ് മുഖ്യപ്രതി. യു.എ.പി.എ ഉപയോഗിച്ച് ഒരു കോൺഗ്രസ് നേത ാവിനെ അറസ്റ്റ് ചെയ്യുമ്പോഴേ അവർ പാഠം പഠിക്കൂ -ഉവൈസി പറഞ്ഞു.
അധികാരത്തിലെത്തുമ്പോൾ ബി.ജെ.പിയേക്കാൾ അപ്പുറമാണ് കോൺഗ്രസ്. എന്നാൽ, അധികാരം നഷ്ടപ്പെടുമ്പോൾ അവർ മുസ്ലിംകളുടെ സുഹൃത്തായി വരും. കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. സർക്കാറിന്‍റെ തോന്നലിന്‍റെ പുറത്തോ സംശയത്തിന്‍റെ പുറത്തോ ഒരാളെ എങ്ങനെ ഭീകരനായി മുദ്രകുത്താനാവുമെന്നും ഉവൈസി ചോദിച്ചു.
ലോക്സഭയിൽ 288നെതിരേ എട്ട് വോട്ടുകൾക്കാണ് യു.എ.പി.എ നിയമ ഭേദഗതി ബിൽ പാസായത്. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.