ജെ.എൻ.യു വി.സിക്കെതിരെ അധ്യാപക സംഘടനയുടെ പരസ്യവിചാരണ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (െജ.എൻ.യു) വൈസ് ചാൻസലർ എം. ജഗദീഷ് കുമാറിനെതിരെ പ്രേക്ഷാഭം ശക്തമാക്കി അധ്യാപകർ. സർവകലാശാല ചട്ടങ്ങൾ ലംഘിച്ച വി.സിയെ അധ്യാപകസംഘടനയായ ജെ.എൻ.യു.ടി.എയുടെ നേതൃത്വത്തിൽ പരസ്യവിചാരണക്ക് വിധേയമാക്കി.
അധ്യാപകരെ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിൽ ഇടപെട്ടു, അധ്യാപകരുടെ സംവരണനിയമങ്ങൾ ലംഘിച്ചു, വിദ്യാർഥി നജീബിെൻറ തിരോധാനത്തിൽ മൗനം പാലിച്ചു, അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വി.സിയെ പരസ്യവിചാരണ ചെയ്തത്.
പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഭാത് പട്നായിക്, മാധ്യമപ്രവർത്തകൻ അക്ഷയ മുകുൾ, ജെ.എൻ.യു അധ്യാപകൻ പി.കെ. യാദവ്, ഡൽഹി സർവകലാശാല അധ്യാപകരായ നന്ദിത നരേൻ, അപൂർവാനന്ദ് തുടങ്ങിയവരാണ് പരസ്യവിചാരണയിലെ ജൂറിമാർ. വി.സി കുറ്റക്കാരനാണെന്നും രാഷ്ട്രപതി അന്വേഷണം പ്രഖ്യാപിക്കണമെന്നും ജൂറിമാർ ആവശ്യപ്പെട്ടു. പരസ്യവിചാരണ വെള്ളിയാഴ്ചവരെ തുടരും. വിചാരണക്കു മുമ്പ് വി.സിക്ക് അധ്യാപകർ നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.