ആത്മഹത്യ ചെയ്ത വിമുക്തഭടൻ കോൺഗ്രസ് പ്രവർത്തകനെന്ന് വി.കെ സിങ്
text_fieldsശ്രീനഗർ: പെൻഷൻ നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടെൻറ മരണത്തെ ചൊല്ലി വാഗ്വാദം മുറുകുന്നു. അന്തരിച്ച സുബേദാർ രാം കിഷൻ ഗ്രെവാൾ കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന കേന്ദ്രമന്ത്രി വി.കെ സിങ് പ്രതികരണമാണ് വീണ്ടും വിവാദമായിരിക്കുന്നത്. സേനയിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ഹരിയാനയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ചതാണെന്നും സർപഞ്ചായി (വില്ലേജ് കൗൺസിൽ ഹെഡ്) പ്രവർത്തിച്ചിരുന്നുവെന്നുമാണ് വി.കെ സിങ് മാധ്യമങ്ങളോടു പറഞ്ഞത്.
രാം കിഷെൻറ പ്രശ്നം ഒരു റാങ്ക് ഒരു പെൻഷനല്ല, അത് ബാങ്കിടപാടുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം സഹായമാവശ്യപ്പെട്ട് തങ്ങളുടെ അടുത്തെത്തിയ ശേഷമാണ് അത് നിഷേധിക്കപ്പെടുന്നതെങ്കിൽ തെറ്റാണെന്ന് സമ്മതിക്കാമെന്നും വി.കെ സിങ് പറഞ്ഞു.
He was a Congress worker and who fought Sarpanch election on Congress ticket. His suicide is unfortunate: VK Singh on Ex-serviceman suicide pic.twitter.com/vMFCvDQGHN
— ANI (@ANI_news) November 3, 2016
മരിക്കാൻ വേണ്ടി രാം കിഷൻ കഴിച്ച സൾഫസ് ടാബലറ്റ് അദ്ദേഹത്തിന് എവിടുന്ന് ലഭിച്ചു എന്നതിനെ കുറിച്ചും അന്വേഷണം നടത്തും. വിഷം കഴിച്ച ശേഷം രാം കിഷൻ മകനുമായി നടത്തിയ ഫോൺ സംഭാഷണം ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിഷം കഴിച്ചയാൾ എങ്ങനെ ഫോണിൽ ദീർഘനേരം സംസാരിച്ചുവെന്നതും അന്വേഷിക്കണം. പിതാവ് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നത് മകൻ എങ്ങനെയാണ് ശാന്തമായി കേട്ടത്? അത് റെക്കോഡ് ചെയ്ത് മരണമൊഴി എന്ന പേരിൽ പ്രചരിപ്പിക്കാൻ കഴിയുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ഒരു റാങ്ക് ഒരേ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയില്‍ ഒരു ലക്ഷത്തോളം വിമുക്ത ഭടന്‍മാരെ ചേര്‍ത്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിൽ നിലനിൽക്കുന്ന സാങ്കേതിക തടസങ്ങള്‍ രണ്ട് മാസം കൊണ്ട് പരിഹരിക്കുമെന്നും പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പെൻഷൻ നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഹരിയാന സ്വദേശിയായ വിമുക്തഭടൻ രാംകിഷന്‍ ഗ്രെവാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്റെ ആത്മഹത്യയ്ക്ക് കാരണം മോദി സര്‍ക്കാരാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് കേന്ദ്രമന്ത്രിമാർ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.