ഇന്ത്യക്കാരുെട മൃതദേഹം കൊണ്ടുവരാൻ വി.കെ സിങ് ഇറാഖിലേക്ക്
text_fieldsന്യൂഡൽഹി: െഎ.എസ് വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഏപ്രിൽ ഒന്നിന് ഇറാഖിലേക്ക് തിരിക്കും. നേരത്തെ ആഴ്ചകൾക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പാർലെമൻറിൽ അറിയിച്ചിരുന്നു.
39 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ പുർത്തീകരിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. വി.കെ.സിങ് ഇറാഖിലെത്തി 38 പേരുെട മൃതദേഹവും ഏറ്റുവാങ്ങും. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. ഇരു രാജ്യങ്ങളും മൃതദേഹം കൈമാറുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
2015ൽ ഇറാഖിൽ െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലെമൻറിനെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.