പിണറായി വിജയൻ 'കോവിഡിയറ്റ്' ആണെന്ന് മന്ത്രി മുരളീധരന്‍റെ ട്വീറ്റ്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ 'കോവിഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാർഗനിർദേശം തുടർച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാൻ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. കോവിഡ് നിർദേശങ്ങൾ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാൻ പൊതുവിൽ ഉപയോഗിക്കുന്ന വാക്കാണ് 'കോവിഡിയറ്റ്'.
Kerala CM @VijayanPinarayi is a #COVIDIOT
— V Muraleedharan (@VMBJP) April 15, 2021
There is no better word to describe a Chief Minister who continuously violates #COVID Protocols@narendramodi @AmitShah @JPNadda @surendranbjp @BJP4Keralam @BJP4India @ANI pic.twitter.com/hq2mLYiQ6k
കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ പറഞ്ഞു.
രോഗലക്ഷണമുണ്ടായിട്ടും പിണറായി വിജയൻ റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണ് കയറിപ്പോയത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.