കേരളത്തിലെ കോവിഡ് മരണം കുറച്ചുപറയിച്ചത് ആരെ പറ്റിക്കാൻ -കേന്ദ്രമന്ത്രി മുരളീധരൻ
text_fieldsന്യൂഡൽഹി: കേരളത്തിലെ ആകെ കോവിഡ് മരണം ഔദ്യോഗികമായി 8063 ആണെന്നിരിക്കെ മരണ സംഖ്യ 6612 ആണെന്ന് ഗവർണറെക്കൊണ്ട് പറയിച്ചത് ആരെ പറ്റിക്കാനാണെന്നും ക്ഷേമ പെൻഷനുകൾ എങ്ങനെയാണ് സമഗ്ര കോവിഡ് റിലീഫ് പാേക്കജിെൻറ ഭാഗമാകുന്നതെന്നും കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ. മഹാമാരിയുടെ മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നിരിക്കെ ആരോഗ്യ നയത്തിൽ കാലാനുസൃതമായ മാറ്റം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
മൂന്ന് കോടി വാക്സിനായി ആഗോള ടെൻഡർ വിളിക്കുമെന്ന് പറയുമ്പോഴും സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകാൻ നിർമാതാക്കൾ തയാറാണോ എന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ 14.01 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ നയമില്ല. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരന്തനിവാരണ നയവും തയാറാക്കിയില്ല. പുതിയ പദ്ധതികളോ ആശയങ്ങളോ പറയാനില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകൽ മാത്രമാണ് നയപ്രഖ്യാപന പ്രസംഗം എന്നും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.