പുതുച്ചേരി മുൻ മുഖ്യമന്ത്രി നുണയനെന്ന് മോദി
text_fieldsചെന്നൈ: സ്വന്തം നേതാവിനോട് പരസ്യമായി നുണ പറഞ്ഞയാളാണ് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസാമിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നുണപറച്ചിലിൽ മുഴുവൻ പതക്കങ്ങളും കോൺഗ്രസിന് തന്നെയാണെന്നും മോദി പരിഹസിച്ചു. വ്യാഴാഴ്ച വിവിധ വികസന പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിച്ചശേഷം പുതുച്ചേരി ലാസ്പേട്ടയിൽ സംഘടിപ്പിച്ച പ്രചാരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മത്സ്യത്തൊഴിലാളികളുമായുള്ള ആശയസംവാദത്തിനിടെ സ്ത്രീ ഉന്നയിച്ച ആക്ഷേപം രാഹുൽ ഗാന്ധിയോട് നാരായണസാമി തെറ്റായി വിവർത്തനംചെയ്തത് ചൂണ്ടിക്കാട്ടിയാണ് മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി നാരായണസാമി തയാറായില്ലെന്ന സ്ത്രീയുടെ പരാതിയാണ് നിവാർ ചുഴലിക്കാറ്റിെൻറ സമയത്ത് താൻ സന്ദർശിച്ച് ജനങ്ങൾക്ക് ആശ്വാസം പകർന്നതായി രാഹുലിനെ പറഞ്ഞ് ധരിപ്പിച്ചത്.
പുതുച്ചേരി കോൺഗ്രസ് ഭരണത്തിൽനിന്ന് മോചിപ്പിക്കപ്പെട്ടതായും വരും നാളുകളിൽ വികസനത്തിെൻറ കാറ്റ് വീശുമെന്നും മോദി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആഗ്രഹിക്കുന്ന സർക്കാർ അധികാരത്തിലേറും. നാരായണസാമി സർക്കാർ കേന്ദ്ര സർക്കാറുമായി സഹകരിക്കാതെ ഏറ്റുമുട്ടലിെൻറ പാതയാണ് സ്വീകരിച്ചത്.
ഗുജറാത്തിലും കശ്മീരിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പുതുച്ചേരിയിൽ നടന്നില്ല. സമസ്ത മേഖലകളിലും പുതുച്ചേരിയെ വളർച്ചയിലേക്ക് നയിക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും ഇതിന് കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്ന് മുഴുവൻ പിന്തുണയും ഉണ്ടാവുമെന്നും മോദി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.