മധ്യപ്രദേശിെല തോൽവിക്ക് കാരണം വാസ്തു ദോഷമെന്ന് കോൺഗ്രസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ 14 വർഷമായി തുടരുന്ന തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ് ഒാഫിസായ ‘ഇന്ദിര ഭവെൻറ’ വാസ്തുദോഷമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പാർട്ടി ഒാഫിസിലെ ടോയ്ലറ്റിെൻറ സ്ഥാനവും മൂന്നാം നിലയിലെ വിശ്രമമുറിയുടെ കിടപ്പും വാസ്തുശാസ്ത്രപ്രകാരം തോൽവികൾക്ക് കാരണമായി എന്ന് വാസ്തു വിദഗ്ധരെ ഉദ്ധരിച്ച് കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞു. 2018ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് ഇന്ദിര ഭവനിൽ ആവശ്യമായ മാറ്റിപ്പണിയലുകൾ നടത്തുമെന്നും അദ്ദേഹം പഞ്ഞു.
കോൺഗ്രസിെൻറ തീരുമാനത്തെ അന്ധവിശ്വാസമെന്ന് പറയാനാവില്ലെന്നും വാസ്തു എന്നത് വേദങ്ങൾ അംഗീകരിച്ച ശാസ്ത്രമാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് ഹിതേഷ് വാജ്പേയി പറഞ്ഞു. എന്നാൽ, ഇതുകൊെണ്ടാന്നും മധ്യപ്രദേശിൽ ബി.െജ.പിയെ തോൽപിക്കാനാവില്ലെന്നും കോൺഗ്രസ് അവരുടെ നിലപാടുകളാണ് ആദ്യം മാറ്റേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.