വാക്സിനെടുത്ത് കോവിഡിൽ നിന്ന് സംരക്ഷണം നേടുക, അല്ലെങ്കിൽ മരിക്കുക; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ജർമ്മൻ ആരോഗ്യമന്ത്രി
text_fieldsബെർലിൻ: വാക്സിനെടുത്ത് കോവിഡിൽ നിന്നും സംരക്ഷണം നേടുക അല്ലെങ്കിൽ മരിക്കാൻ തയാറാവുകയെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി ജർമ്മൻ ആരോഗ്യമന്ത്രി. യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുന്നതിനിടെയാണ് ജർമ്മൻ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഈ ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പ് വാക്സിനെടുത്ത് എല്ലാവരും കോവിഡിൽ നിന്നും സംരക്ഷണം നേടുകയോ അല്ലെങ്കിൽ മരിക്കുകയോ ചെയ്യുമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സാഫിൻ പറഞ്ഞു. കൂടുതൽ ആളുകൾ വാക്സിനെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.സി.യു ബെഡുകളിൽ ആളുകളുടെ എണ്ണം വർധിച്ചതോടെ കോവിഡിനെ തടയാൻ ചില നിയന്ത്രണങ്ങൾ ജർമ്മനി പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുമസ് മാർക്കറ്റുകൾ അടക്കാൻ ജർമ്മനി തീരുമാനിച്ചിരുന്നു. വാക്സിനെടുക്കാത്തവർക്ക് പൊതു ഇടങ്ങളിലും, സിനിമ ഹാളുകളിലും, ജിമ്മിലും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, ജർമ്മനിയിലെ കോവിഡ് വ്യാപനം തടയാൻ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മതിയാകില്ലെന്ന് ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജർമ്മനയിൽ 30,643 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 പേർ രോഗബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടികൾ ശക്തമാക്കാൻ ജർമ്മനി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.