ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ റദ്ദാക്കി; ഒാഡിറ്റോറിയത്തിൽ ക്യാമ്പ് നടത്തി ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: ബംഗളൂരുവിലെ പൊതുജനാരോഗ്യകേന്ദ്രത്തിൽ നടക്കേണ്ട വാക്സിനേഷൻ ക്യാമ്പ് യാതൊരു അറിയിപ്പുമില്ലാതെ റദ്ദാക്കി ഒാഡിറ്റോറിയത്തിൽ ബി.ജെ.പി.എം.എൽ.എയുടെ പേരിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തിയതായി ആരോപണം. ബംഗളൂരുവിലെ ഭുവനേശ്വരി നഗർ പബ്ലിക് ഹെൽത്ത് സെൻററിൽ തിങ്കളാഴ്ച നടക്കേണ്ട വാക്സിനേഷനാണ് യാതൊരു അറിയിപ്പുമില്ലാതെ ഒാം ശക്തി കല്യാണ മണ്ഡപത്തിലേക്ക് മാറ്റിയത്. സി.വി. രാമനനഗർ ബി.ജെ.പി എം.എൽ.എ എസ്. രഘുവാണ് ഇത്തരത്തിൽ അനധികൃതമായി സർക്കാരിെൻറ സൗജന്യ വാക്സിനേഷൻ ക്യാമ്പ് സ്വന്തം പേരിലാക്കി മറ്റൊരിടത്തേക്ക് മാറ്റിയതെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു.
ടോക്കൺ എടുത്തശേഷം ആരോഗ്യകേന്ദ്രത്തിൽ വാക്സിനെടുക്കാൻ എത്തിയപ്പോഴാണ് ജനങ്ങൾ വാക്സിനേഷൻ ഇല്ലെന്നും ക്യാമ്പ് മറ്റൊരിടത്തേക്ക് മാറ്റിയെന്നും അറിഞ്ഞത്. തുടർന്ന് ഒാം ശക്തി കല്യാണ മണ്ഡപത്തിൽ എത്തിയെങ്കിലും ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിച്ചില്ല. എം.എൽ.എയുടെ ചിത്രത്തോടൊപ്പം സൗജന്യ വാക്സിനേഷൻ ക്യാമ്പ് എന്നെഴുതിയ ഫ്ലക്സും ഒാഡിറ്റോറിയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർക്കും അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് അവിടെനിന്നും വാക്സിൻ ലഭിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഇത്തരത്തിൽ സർക്കാർ വാക്സിനേഷൻ തന്നെ സ്വകാര്യ താൽപര്യങ്ങൾക്കായി ബി.ജെ.പി എം.എൽ.എ അട്ടിമറിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. സാമൂഹിക അകലമോ മറ്റു സുരക്ഷാ മുൻകരുതലുകളോ പാലിക്കാതെ നിരവധിപേരാണ് ഒാഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിലെത്തിയത്. ആരോഗ്യകേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ 300 പേർക്ക് ടോക്കൺ നൽകിയിരുന്നെങ്കിലും ഇവർക്കാർക്കും കല്യാണമണ്ഡപത്തിലെത്തിയപ്പോൾ വാക്സിൻ ലഭിച്ചില്ല.
ഇരു സ്ഥലങ്ങളിലുമായി പ്രായമായവർ ഉൾപ്പെടെ ഏറെ നേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. എം.എൽ.എ എത്തി ഉദ്ഘാടനം ചെയ്തശേഷമാണ് വാക്സിൻ നൽകുകയെന്നാണ് പലരോടും പറഞ്ഞത്. ബി.ജെ.പി വാക്‌സിന്‍ വിതരണത്തെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നന്ദിഷ് രേവണ്ണ പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ കോവിന്‍ രജിസ്‌ട്രേഷ െൻറ ആവശ്യമെന്താണെന്നും വാക്സിനേഷൻ ബി.ജെ.പി അട്ടിമറിച്ചിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി പ്രസിഡൻറ് മോഹന്‍ഡ ദസരി പറഞ്ഞു.
നേരത്തെ സ്വകാര്യ ആശുപത്രിയിലെ വാക്സിനേഷന് ബി.ജെ.പി എം.എൽ.എ രവി സുബ്രഹ്മണ്യം കമീഷൻ ഈടാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പിന്നിൽ തേജസ്വി സൂര്യ എം.പിയും ഉണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി എം.എൽ.എക്കെതിരെയും ആരോപണം ഉയരുന്നത്. കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതിലെ അഴിമതിയില്‍ ബി.ജെ.പി. എം.എല്‍.എ. സതീഷ് റെഡ്ഡിയുടെ സ്റ്റാഫംഗം ഉള്‍പ്പെടെ 11 പേർ നേരത്തെ പിടിയിലായിരുന്നു.ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.