സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന മരുന്ന് വാക്സിനേഷൻ മാത്രം -നിർമല സീതാരാമൻ
text_fieldsചെന്നൈ: രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരേയൊരു മരുന്ന് വാക്സിനേഷനാണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ ജനസംഖ്യയിൽ 73 കോടി പേർക്കും വാക്സിൻ നൽകിയെന്ന് അറിയിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ വാക്സിനേഷന് മാത്രമേ സാധിക്കൂ കാരണം എങ്കിൽ മാത്രമേ ജനങ്ങൾക്ക് ബിസിനസുകൾ നടത്തികൊണ്ടുപോകാനും കർഷകർക്ക് തങ്ങളുടെ കാർഷികവൃത്തികൾ തുടരാനും കഴിയൂ -നിർമല പറഞ്ഞു.
'രാജ്യത്തെ വാക്സിനേഷൻ പദ്ധതി സുഗമമായി നടക്കുന്നു. ഇതുവരെ 73കോടി ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭിച്ചു. ഇന്ന്, വാക്സിനേഷനിലൂടെ ജനങ്ങൾക്ക് തങ്ങളുടെ ബിസിനസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു, കച്ചവടക്കാർക്ക് ബിസിനസുകൾ നടത്താൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിഞ്ഞു, സമ്പദ്വ്യവസ്ഥ ഉണർന്നു, കൂടാതെ കർഷകർക്ക് തങ്ങളുടെ കാർഷിക ജോലികൾ പുനരാരംഭിക്കാനായി. അതിനാൽ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മരുന്ന് വാക്സിനേഷനാണ്' -നിർമല സീതാരാമൻ പറഞ്ഞു.
തമിഴ്നാട് മെർക്കൈന്റൽ ബാങ്കിന്‍റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഞായറാഴ്ച തമിഴ്നാട് ആരോഗ്യവകുപ്പ് 20 ലക്ഷം പേർക്ക് വാക്സിൻ നൽകാനായി 4000 മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
മൂന്നാംതരംഗത്തിന് വേണ്ടിയല്ല നമ്മുടെ എല്ലാ പ്രാർഥനകളും. അത് സംഭവിച്ചാൽ, ആശുപത്രികളുടെ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ആശുപത്രികളുണ്ടെങ്കിൽ ഐ.സി.യു ഉണ്ടോയെന്ന് ചിന്തിക്കണം. ഐ.സി.യു ഉണ്ടെങ്കിൽ ഓക്സിൻ ലഭ്യതയുണ്ടോയെന്ന് നോക്കണം. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി കോവിഡ് രണ്ടാം തരംഗത്തിന്റെ വലിയ പ്രത്യാഘാതങ്ങൾ രാജ്യം നേരിട്ടപ്പോൾ ആശുപത്രികൾ വിപുലീകരിക്കുന്നതിനായി പദ്ധതികൾ മന്ത്രാലയം ആവിഷ്കരിച്ചുവെന്നും നിർമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.