കുട്ടികൾക്ക് കോവിഡ് വാക്സിൻ: സാഹചര്യം വിലയിരുത്തി അന്തിമ തീരുമാനമെന്ന് ദൗത്യ സംഘം മേധാവി
text_fieldsന്യൂഡൽഹി: ശാസ്ത്രീയ യുക്തിയുടെയും ലഭ്യമായ വാക്സിനുകളുടെ വിതരണ സാഹചര്യത്തിെൻറയും അടിസ്ഥാനത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് കോവിഡ് ദൗത്യ സംഘം മേധാവി വി.കെ. പോൾ. വ്യാപനവും രണ്ടാം തരംഗവും കുറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും മോശമായ സാഹചര്യം അവസാനിച്ചുവെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും രണ്ടിൽ കൂടുതൽ തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പോൾ ചൂണ്ടിക്കാട്ടി. നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നീ മൂന്നു വാക്സിനുകൾ മാത്രമാണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് നൽകുന്നത്. അവയെല്ലാം രണ്ടു ഡോസ് വാക്സിനുകളാണ്.
2 മുതൽ 18 വരെ പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ചില നിബന്ധനകളോടെ ഭാരത് ബയോടെക്കിെൻറ കോവാക്സിൻ നൽകുന്നതിന് അടിയന്തരാനുമതി നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് വിദഗ്ധ സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഈ വാക്സിൻ കുട്ടികൾക്ക് നൽകുേമ്പാൾ സമഗ്രത പരിശോധിക്കേണ്ടതുണ്ടെന്ന് പോൾ ചൂണ്ടിക്കാട്ടി. പ്രായോഗിക തീരുമാനമെ ഇതിെൻറ കാര്യത്തിൽ എടുക്കാനാകൂ- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.