ഗർഭിണികൾക്ക് വാക്സിൻ: മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം
text_fieldsന്യൂഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച മാർഗനിർദേശമായി. ആരോഗ്യ മന്ത്രാലയമാണ് ഇത് തയാറാക്കിയത്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നവർ ഗർഭിണിയെ ബോധവത്കരിക്കേണ്ട കാര്യങ്ങളാണ് മാർഗനിർദേശത്തിലുള്ളത്. പഠനത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ വിവരങ്ങൾ ചോദ്യോത്തര രൂപത്തിലാണ് തയാറാക്കിയത്. ഇതുപ്രകാരം ഗർഭിണിയെ കൃത്യമായി ബോധവത്കരിച്ചശേഷം വേണം അവർക്ക് പ്രതിരോധ വാക്സിൻ നൽകേണ്ടത്. മറ്റേതൊരു വ്യക്തിയെപ്പോലെയും ഗർഭിണിയും വീട്ടുകാരും ശാരീരിക അകലം പാലിക്കുകയും കൃത്യമായി മാസ്ക് ധരിക്കുകയും ഇടക്കിടെ സോപ്പിട്ട് കൈ കഴുകുകയും വേണം. കോവിൻ പോർട്ടലിൽ വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്യണം.
കോവിഡ് പോസിറ്റിവായ ശേഷം പ്രസവിച്ച സ്ത്രീകളിലെ 95 ശതമാനം കുഞ്ഞുങ്ങളും നല്ല ആരോഗ്യവാന്മാരായിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. വളരെ അപൂർവ അവസരങ്ങളിൽ മാസം തികയാത്ത പ്രസവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽതന്നെ രണ്ടര കിലോഗ്രാമിൽ കുറഞ്ഞ ശരീരതൂക്കമുള്ള കുഞ്ഞുങ്ങൾ വളരെ അപൂർവമായിരുന്നു.
കോവിഡ് ബാധിച്ച 90 ശതമാനം പേർക്കും ആശുപത്രിവാസംപോലും വേണ്ടിവന്നില്ലെന്ന് മാത്രമല്ല, യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായില്ല. ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ചാൽ അത് ആരോഗ്യത്തിന് ഭീഷണിയാകുന്നില്ല. മറ്റു മാരക രോഗങ്ങൾ, അമിതവണ്ണം, രക്തസമ്മർദം, 35 വയസ്സിൽ കൂടിയവരുടെ ഗർഭധാരണം എന്നിവരൊക്കെ ജാഗ്രത പാലിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.