അധ്യാപകർക്ക് വാക്സിൻ; ഡാറ്റ പുതുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
text_fieldsന്യൂഡൽഹി: അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട ഡാറ്റ ഗൂഗ്ൾ ട്രാക്കറിൽ രണ്ടാഴ്ച കൂടുേമ്പാൾ പുതുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അധ്യാപകരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ കുത്തിവെപ്പ് വേഗത്തിലാക്കാനുള്ള പദ്ധതി തയറാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം എല്ലാ അധ്യാപർക്കും ഒരു ഡോസ് വാക്സിെനങ്കിലും നൽകാൻ ശ്രമിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനായി രണ്ട് കോടി അധിക വാക്സിൻ ഉടൻ ലഭ്യമാക്കും. വിവിധ സംസ്ഥാനങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് അധ്യാപകർക്ക് വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.