Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ ക്ഷാമം:...

വാക്​സിൻ ക്ഷാമം: മൂന്നാംഘട്ടം വാക്​സിനേഷൻ മെയ്​ 1 ന്​ ആരംഭിക്കില്ലെന്ന്​ ജമ്മുകശ്​മീർ

text_fields
bookmark_border
വാക്​സിൻ ക്ഷാമം: മൂന്നാംഘട്ടം വാക്​സിനേഷൻ മെയ്​ 1 ന്​ ആരംഭിക്കില്ലെന്ന്​ ജമ്മുകശ്​മീർ
cancel

ശ്രീനർ: കോവിഡ് -19 വാക്സിൻ ഡോസുകളുടെ കുറവ് ​നേരിടുന്നതിനാൽ മൂന്നാം ഘട്ട വാക്​സിനേഷൻ മെയ്​ 1ന്​ ആരംഭിക്കില്ലെന്ന്​ ജമ്മുകശ്മീർ.

18-45 പ്രായപരിധിയിലുള്ളവരെയുൾപ്പെടുത്തിയാണ്​ മൂന്നാം ഘട്ട വാക്​സിനേഷൻ മെയ്​ 1 ന് രാജ്യത്ത്​​ ആരംഭിക്കുന്നത്. വാക്​സിനേഷൻ രജിസ്ട്രേഷൻ കോവിൻ പ്ലാറ്റ്ഫോമിൽ ചെയ്യാനാകുമെങ്കിലും വാക്സിനേഷൻ മെയ് 1ന്​ ആരംഭിക്കാൻ കഴിയില്ല. വാക്​സിൻ ലഭിച്ചു കഴിഞ്ഞാൽ മെയ് 20 മുതൽ വാക്​സിനേഷൻ തുടങ്ങാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു. വാക്സിൻ വിതരണം പുന:സ്ഥാപിച്ചുകഴിഞ്ഞാൽ ഓരോരുത്തരുടെയും വാക്​സിനേഷൻ തിയതി അറിയിക്കു​െമന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം 3,474 പേർ പുതിയതായി കോവിഡ് പോസിറ്റീവായി. ഇതോടെ റിപ്പോർട്ട്​ ചെയ്​ത മൊത്തം കേസുകൾ 1,72,551 ആയി. 2,253 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ ജമ്മുകശ്​മീരിൽ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine shortage
News Summary - Vaccine shortage in Jammu and Kashmir
Next Story