ഇന്ത്യയിലെ വാക്സിനുകൾ സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പോളിയോ നിർമാർജന യജ്ഞത്തിെൻറ ഭാഗമായി ഉപേയാഗിക്കുന്ന വാക്സിനുകളെല്ലാം സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടനയും യൂനിസെഫും. അടുത്തിടെ ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ ഉപയോഗിച്ച വാക്സിനുകളിൽ മാരകമായ ടൈപ് 2 വൈറസ് കണ്ടെത്തിയ സംഭവത്തെതുടർന്നാണ് െഎക്യരാഷ്ട്രസഭ സംഘടനകളുടെ പ്രസ്താവന. വാക്സിനുകൾ മൂലം പോളിയോ വൈറസ് ബാധിക്കാനുള്ള സാധ്യത ഇന്ത്യയിൽ വളരെ കുറവാണെന്നും, രാജ്യത്ത് പ്രതിരോധനടപടി ശക്തമാണെന്നും ഇരുസംഘടനകളും പ്രസ്താവനയിൽ പറഞ്ഞു.
‘സാർവത്രിക പ്രതിരോധ പദ്ധതിയുടെ ഭാഗമായി നൽകുന്ന എല്ലാ വാക്സിനുകളും സുരക്ഷിതമാണ്. 2014 മാർച്ചിൽ ഇന്ത്യ പോളിയോ മുക്തമായി പ്രഖ്യാപിച്ചു. പോളിയോ വൈറസുകൾക്കെതിരായ ജാഗ്രത രാജ്യം ഇന്നും തുടരുന്നു. അവസാനമായി രാജ്യത്ത് പോളിയോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് 2011 ജനുവരിയിലാണ്,’ പ്രസ്താവനയിൽ പറയുന്നു.
വാക്സിനിലൂടെ പോളിയോ ബാധക്കുള്ള സാധ്യത വളരെ കുറവാണെങ്കിലും, ടൈപ് 2 വൈറസ് കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ആ വാക്സിനുകൾ നിർത്തിവെച്ചത് കുട്ടികളുടെ ആരോഗ്യത്തിലുള്ള സർക്കാറിെൻറ പ്രതിജ്ഞാബദ്ധതക്ക് തെളിവാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.