Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 12:32 PM GMT Updated On
date_range 7 May 2021 12:34 PM GMTവാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം; പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിൽ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നുമാവശ്യപ്പെട്ട് പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി.
വാക്സിനേനേഷൻ സംബന്ധിച്ച കേന്ദ്രത്തിെൻറ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനർജി സർക്കാർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്രം ഉടൻ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷൻ പോളിസി പ്രശ്നങ്ങളുൾപ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story