തെരുവോര കടകളിൽ മാംസവിഭവങ്ങളുടെ പരസ്യ വിൽപന അനുവദിക്കില്ലെന്ന് വഡോദര മുൻസിപ്പാലിറ്റി
text_fieldsഅഹമ്മദാബാദ്: തെരുവോര കടകളിൽ മാംസവിഭവങ്ങൾ പരസ്യമായി വിൽക്കാൻ അനുവദിക്കില്ലെന്ന് വഡോദര മുൻസിപ്പാലിറ്റി. ഉത്തരവ് ലംഘിച്ച് വിൽക്കുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മുൻസിപ്പാലിറ്റിയുടെ തീരുമാനം. ഗുജറാത്തിലെ രാജ്കോട്ടിന് പിന്നാലെ വഡോദരയും ഹോട്ടലുകളിലെ മാംസവിൽപനക്ക് നിയന്ത്രണമേർപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വഴിയോരങ്ങളിലെ സ്റ്റാളുകളിലും ഉന്തുവണ്ടികളിലുമുള്ള മാംസവിഭങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കണമെന്നാണ് നിർദേശം. മുട്ട ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്ന കടകൾക്കും നിയന്ത്രണം ബാധകമായിരിക്കും.വഡോദര മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹിതേന്ദ്ര പട്ടേൽ ഇതുസംബന്ധിച്ച നിർദേശം നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പട്ടേലിന്റെ നിർദേശം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.
വഴിയോര കടകളിൽ വിൽക്കുന്ന മാംസവിഭവങ്ങൾ ആരോഗ്യസുരക്ഷ മുൻനിർത്തി ശരിയായി മൂടിവെക്കണമെന്നാണ് പട്ടേലിന്റെ ഉത്തരവിലുള്ളത്. പ്രധാന റോഡുകളിൽ നിന്ന് മാറി വേണം ഇവയുടെ വിൽപന നടത്താൻ. അല്ലെങ്കിൽ അത് ഗതാഗത കുരുക്കിന് കാരണമായേക്കുമെന്ന കണ്ടെത്തലും മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നടത്തുന്നുണ്ട്. വഴിയിലൂടെ നടന്നു പോകുന്നവർ മാംസഭക്ഷണം കാണുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.