Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:57 PM GMT Updated On
date_range 4 Aug 2022 2:58 PM GMTവൈഗ അണക്കെട്ട് തുറന്നു; ജലം നാല് ജില്ലകളിലേക്ക്
text_fieldsbookmark_border
കുമളി: വൈഗ അണക്കെട്ടിലെ ഏഴ് ഷട്ടറും തുറന്ന് നാല് ജില്ലകളിലേക്ക് ജലം ഒഴുക്കിവിട്ടു. കേരളത്തിനൊപ്പം സമീപ ജില്ലയായ തേനിയിൽ വ്യാപകമഴ ഉണ്ടെങ്കിലും തമിഴ്നാട്ടിലെ മറ്റു പല ജില്ലകളിലും കാര്യമായ മഴയില്ല. വേനലിൽ വരണ്ടുണങ്ങിയ വയലുകളിലേക്കാണ് വൈഗയിൽ നിന്നുളള വെള്ളമെത്തുക.
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70.01 അടിയായി ഉയർന്നതോടെയാണ് തുറന്നുവിട്ടത്. വൈഗ ജലം ഒഴുകി എത്തുന്നതോടെ മധുര ഉൾപ്പെടെ നാല് ജില്ലകളിൽ നെൽകൃഷിയും മറ്റ് കൃഷികളും സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story