'മീടൂ' ആരോപണം നേരിട്ട വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് സ്ത്രീകൾക്ക് അപമാനം, സോഷ്യൽ മീഡിയയിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിന്‍റെ പേരിലുള്ള സാഹിത്യപുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ പ്രതിഷേധം. നിരവധി സ്ത്രീകള്‍ മീ ടൂ ആരോപണം ഉന്നയിച്ച ഗാനരചയിതാവായ വൈരമുത്തുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ പാര്‍വതി തിരുവോത്ത് എന്നിവർ രംഗത്തെത്തി.
ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.എൻ.വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. എം.എ. ബേബി, പ്രഭാവര്‍മ, ബിനോയ് വിശ്വം, എം.കെ. മുനീര്‍, സി. രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.
കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ. https://t.co/gpmFeuwiRd
— ʎɯɐsɐpuɐʞ ɐuǝǝɯ || stand with #palestine 🇵🇸 (@meenakandasamy) May 26, 2021
വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ എന്ന് കന്ദസ്വാമി ട്വീറ്റ് ചെയ്തു.
വൈരമുത്തുവിനെ അല്ലാതെ മറ്റാരേയും ഈ അവാർഡ് നൽകുന്നതിനായി കണ്ടെത്താനായില്ലേ?ജൂറിക്ക ചെയർമാനോ മുഖ്യമന്ത്രിക്കോ ഇതിൽ പ്രശ്നമൊന്നും തോന്നുന്നില്ലേയെന്ന് മാധ്യമപ്രവർത്തകയായ ധന്യ രാജേന്ദ്രൻ ചോദിച്ചു.
The Award is given by the ONV Trust. The name of jury and members of the trust are there on the press release. The names of the patrons too are there.
— Dhanya Rajendran (@dhanyarajendran) May 26, 2021
അന്തരിച്ച ഒ.എൻ.വി കുറുപ്പിന് അഭിമാനിക്കാമെന്ന് ഗായിക ചിൻമയി ട്വീറ്റ് ചെയ്തു.
Mr. Vairamuthu gets the fifth ONV literary award instituted by the ONV Cultural Academy.
— Chinmayi Sripaada (@Chinmayi) May 26, 2021
Wow.
Late Mr ONV Kurup would be proud.ഇതാദ്യമായാണ് മലയാളത്തിൽ നിന്നല്ലാത്ത സാഹിത്യപ്രതിഭയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. പ്രഥമപുരസ്കാരത്തിന് കവയിത്രി സുഗതകുമാരിയാണ് അർഹയായിരുന്നത്. എം.ടി വാസുദേവൻ നായർ, അക്കിത്തം, ഡോ.എം. ലീലാവതി എന്നിവരാണ് തുടർവർഷങ്ങളിൽ അവാർഡിനർഹരായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.